തെന്നിന്ത്യൻ സിനിമയിലെ പ്രശസ്ത നടിമാരിൽ ഒരാളായ നിത്യ മേനോൻ നായകിയായി അഭിനയിച്ച് അവസാനമായി പുറത്തുവന്ന തമിഴ് ചിത്രം 'ഇഡലി കടൈ'യാണ്. ധനുഷ് നായകനായി അഭിനയിച്ച്, സംവിധാനം ചെയ്ത ഈ ചിത്രം പ്രതീക്ഷിച്ചത്ര ആരാധക ശ്രദ്ധ നേടുകയുണ്ടായില്ല. ......
ദോഹ: ഖത്തറിന്റെ വ്യോമപാത അടച്ചതായും വിമാന സർവീസുകൾ നിർത്തിവെച്ചതായും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി അറിയിച്ചു. രാജ്യത്തെ വ്യോമയാന സർവീസുകൾ സാധാരണ നിലയിൽ തന്നെയാണ് തുടരുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത്, ഉയർന്ന സുരക്ഷയും കാര്യക്ഷമതയും ഉറപ്പാക്കാനായി നിലവിലുള്ള 'നോട്ടീസ് ടു എയർമെൻ' (NOTAM) പ്രകാരം ചില ബദൽ വ്യോമപാതകൾ (Alternative air routes) നിശ്ചയിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്ന് അതോറിറ്റി വിശദീകരിച്ചു. ......
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത സമർപ്പിച്ച പുനരന്വേഷണ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ഹൈക്കോടതി ജഡ്ജി പിന്മാറി. ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യനാണ് ഹർജി കേൾക്കുന്നതിൽ നിന്ന് ഒഴിഞ്ഞത്. ......
തിരുവനന്തപുരം: കാലാവസ്ഥയിലെ അപ്രതീക്ഷിത മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പകർച്ചവ്യാധികൾ വ്യാപകമായി പടരാനുള്ള സാധ്യത ഉയർന്നതായി ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. സാഹചര്യം ദുരന്തസമാനമാണെന്ന് വിലയിരുത്തിയ സർക്കാർ, വിവിധ വകുപ്പുകൾ ഏകോപിപ്പിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ നിർദേശം നൽകി.
എച്ച്1എൻ1, ഡെങ്കിപ്പനി, എലിപ്പനി, ചിക്കുൻഗുനിയ, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങൾ 2017-ലെ പോലെ വ്യാപകമാകാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ ആശങ്ക. ......
സംസ്ഥാനത്ത് നാളെ മുതൽ ട്രോളിങ് നിരോധനം പ്രാബല്യത്തിൽ വരും. മീനുകളുടെ പ്രജനനകാല സംരക്ഷണം ലക്ഷ്യമിട്ട് ജൂലൈ 31 വരെ ആഴക്കടൽ മത്സ്യബന്ധനം പൂർണമായും നിർത്തിവയ്ക്കും. ......
കർണാടകം: മുതിർന്ന നേതാവായ രാമലിംഗ റെഡ്ഡി മന്ത്രിസഭയിൽ നിന്ന് രാജിവെച്ചത് കർണാടകത്തിലെ പുതിയ മുഖ്യമന്ത്രി ഡി കെ ശിവകുമാറിനേറ്റ ആദ്യ തിരിച്ചടിയായിരുന്നു. സിദ്ധരാമയ്യ മന്ത്രിസഭയിൽ ഗതാഗതവകുപ്പാണ് റെഡ്ഡി കൈകാര്യം ചെയ്തിരുന്നത്. ......
കൊച്ചി: സംസ്ഥാനത്ത് സ്വർണവില തുടർച്ചയായ നാലാം ദിവസവും ഇടിഞ്ഞു. ഇന്ന് ഗ്രാമിന് 95 രൂപ കുറഞ്ഞ് 13,905 രൂപയായി.......
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ സ്ത്രീകൾക്കുള്ള കെഎസ്ആർടിസി സൗജന്യ യാത്രാ പദ്ധതി ജൂൺ 15 മുതൽ നടപ്പാക്കാൻ സർക്കാർ ഒരുങ്ങുന്നു. പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഓർഡിനറി ബസുകളിലാണ് സൗജന്യ യാത്ര അനുവദിക്കുക. ......
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പരാജയങ്ങളും ആഭ്യന്തര പിളർപ്പുകളും സൃഷ്ടിച്ച പ്രതിസന്ധികളെ മറികടന്ന്, പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ' (INDIA) മുന്നണി വീണ്ടും സജീവമാകുന്നു. 2029-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപായി പാർട്ടിയുടെ ശക്തി വീണ്ടെടുക്കാനും കെട്ടുറപ്പ് വർദ്ധിപ്പിക്കാനുമായി പ്രതിപക്ഷ പാർട്ടികളുടെ നിർണായക യോഗം ഇന്ന് ന്യൂഡൽഹിയിൽ ചേരും. ......
മലയാള സിനിമയിലെ ബോക്സ് ഓഫീസ് സുൽത്താൻ മോഹൻലാലും യുവസംവിധായകൻ തരുൺ മൂർത്തിയും വീണ്ടും ഒന്നിക്കുന്ന 'അതിമനോഹരം' എന്ന ചിത്രത്തിന്റെ പുതിയ ചിത്രീകരണ വിവരങ്ങൾ പുറത്ത്. സിനിമയുടെ ക്ലൈമാക്സ് അടക്കമുള്ള പ്രധാന ഭാഗങ്ങൾ ശബരിലമയിൽ ചിത്രീകരിക്കാനാണ് അണിയറപ്രവർത്തകർ ഇപ്പോൾ ഒരുങ്ങുന്നത്. ......